ആറ്റിങ്ങൽ: റവന്യൂ ജില്ല കലോത്സവത്തിന്റെ ഊട്ടുപുര ഒരു കിലോമീറ്ററോളം അകലെയായതോടെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ ഡയറ്റ്, ടൗൺ യു.പി.എസ് എന്നിവിടങ്ങളിലെ മത്സരാർഥികൾക്കടക്കം ഉച്ചഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥ. പ്രധാന വേദിയായ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിലാണ് ഭക്ഷണശാല. ഗേൾസ് സ്കൂളിൽനിന്ന് ഒരു കിലോ മീറ്റർ അകലെയാണിത്. ഉച്ചവെയിലിൽ ഇതുവരെ നടന്നുപോകാൻ സാധിക്കില്ല.
ഓട്ടോ വിളിച്ചാൽ വൺവേ കറങ്ങിച്ചുറ്റി പോകുന്നതിനെക്കാൾ ഹോട്ടൽ ഭക്ഷണമാണ് ലാഭമെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു.ഡയറ്റ് സ്കൂളും ടൗൺ യു.പി.എസിലെ കുട്ടികളുടെയും മറ്റും അവസ്ഥയും സമാനമാണ്. സ്കൂളുകളിൽ ഡ്യൂട്ടി ചെയ്യുന്ന എൻ.സി.സി, എസ്.പി.സി അടക്കമുള്ള കുട്ടികളിൽ പലർക്കും ദൂരപരിധ കാരണം ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.