ആറ്റിങ്ങൽ: കിടപ്പുരോഗികൾക്ക് സിദ്ധ മരുന്നുകളുമായി ഡോക്ടറും സംഘവും വീടുകളിലെത്തി. നഗരസഭ പരിധിയിലെ കിടപ്പുരോഗികളുടെ ശുശ്രൂഷയുടെ ഭാഗമായാണ് മരുന്നുമായി സീനിയർ മെഡിക്കൽ ഓഫിസർ ഡോ.വി.ബി. വിജയകുമാറും സംഘവും വീടുകളിലെത്തിയത്. വിവിധതരം രോഗങ്ങളും വാർധക്യ സഹജമായ അസുഖങ്ങളും ബാധിച്ച് കിടക്കുന്ന രോഗികളുള്ള 20 കുടുംബങ്ങൾ സംഘം സന്ദർശിച്ചു.
ആറാമത് സിദ്ധ ദിനത്തിന്റെ ഭാഗമായി പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ പട്ടണത്തിന്റെ വിവധ കേന്ദ്രങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും നടത്തിയിരുന്നു. നഗരസഭ ചെയർപേഴ്സൻ എസ്. കുമാരി, സ്ഥിരംസമിതി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർ രാജഗോപാലൻ പോറ്റി എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുന്നതിന് മുമ്പ് ഇത്തരക്കാരിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള സിദ്ധ ഔഷധങ്ങൾ ലഭ്യമാക്കാനാണ് സംഘത്തിന്റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.