ആറ്റിങ്ങൽ: ലക്ഷങ്ങൾ നൽകി വാങ്ങിയ വാഹനം ഉപയോഗ യോഗ്യമാക്കാതെ ഭീമമായ വാടകക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് ആറ്റിങ്ങൽ നഗരസഭ. നിലവിൽ ഉപയോഗിച്ചിരുന്ന രണ്ട് ലോറികൾ കാലപ്പഴക്കം മൂലം ഉപയോഗ ശൂന്യമായതോടെയാണ് പുതിയ ലോറി വാങ്ങിയത്. എന്നാൽ, ഷാസി വന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഇതിന്റെ ബോഡി സജ്ജമാക്കാതെ നഗരസഭ ഭൂമിയിൽ ഉപേക്ഷിച്ചനിലയിലാണ്. മഴയും വെയിലുമേറ്റ് ഷാസി തുരുമ്പെടുക്കുന്ന അവസ്ഥയിലായി.
നിലവിൽ രണ്ടു ലോറികൾ വാടകക്കെടുത്താണ് മാലിന്യ ശേഖരണം നടത്തുന്നത്. ഭീമമായ തുക വാടക ഇനത്തിൽ ഇതിനകം നൽകിക്കഴിഞ്ഞു.
പഴയ രണ്ട് ലോറികൾ യഥാസമയം അറ്റകുറ്റ പ്പണി നടത്തത്തതിനാലാണ് ഉപയോഗശൂന്യമായത്. പുതുതായി 21 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ലോറിയുടെ ഷാസിയും ഉപയോഗശൂന്യമാകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക.
സർക്കാറിന്റെ അംഗീകാരം ഉള്ള സ്ഥാപനത്തിൽ മാത്രമേ ഇതിന്റെ ബോഡി വർക്ക് ചെയ്യാൻ അനുമതിയുള്ളൂ. എറണാകുളം പെരുമ്പാവൂരിലെ സ്ഥാപനത്തിന് മാത്രമാണ് അനുമതിയുള്ളത്. ഇവിടെ കൊണ്ടുപോയി ബോഡി ചെയ്യാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല.
നഗരസഭ സെപ്റ്റിക് മാലിന്യ ശേഖരണത്തിന് വാങ്ങിയ വാഹനത്തിനും ഇതായിരുന്നു അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.