ആറ്റിങ്ങൽ: ഗവ. ഐ.ടി.ഐ പ്ലേസ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ട്രാവൻകൂർ ഏവിയേഷനുമായി സഹകരിച്ച് ഡ്രോൺ അസംബ്ലിങ്, ഡ്രോൺ സർവേയിങ്, ഡ്രോൺ അഗ്രികൾച്ചറൽ പർപ്പസ് എന്നീ വിഷയങ്ങളിൽ ശിൽപശാലയും വിവിധ തരം ഡ്രോണുകളുടെ പ്രദർശനവും ഡ്രോൺ എയർ ഷോയും നടത്തി. ഡ്രോൺ ടെക്നീഷ്യൻ മേഖലയിലെ തൊഴിലവസരങ്ങൾ, ഡിജിറ്റൽ സർവേയിങിന്റെ വിവിധ ഉപയോഗങ്ങൾ, കാർഷിക ആവശ്യങ്ങൾക്ക് ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ കുട്ടികൾക്ക് അവബോധം നൽകാനായിരുന്നു ശില്പശാല.
ഡ്രോൺ സർവേയിങ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ റ്റി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഹരികൃഷ്ണൻ. എൻ അധ്യക്ഷത വഹിച്ചു. ട്രാവൻകൂർ ഏവിയേഷൻ കമ്പനി ഡയറക്ടർ ആർ.എസ്. അനൂപ്, ഡ്രോൺ പൈലറ്റുമാരായ കിരൺ ജെ. പ്രകാശ്, അഖിൽ. എം, സൂരജ് കൃഷ്ണ, എ.അരവിന്ദ്, രാഹുൽ തോമസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ആദർശ് സ്വാഗതവും ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുനിൽ. ബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.