ആറ്റിങ്ങൽ: മാരക രാസലഹരിയായ എം.ഡി.എം.എയുമായി ആറ്റിങ്ങലിൽ അഞ്ചുപേർ പിടിയിൽ. കരവാരം വില്ലേജിൽ പുതുശ്ശേരിമുക്ക് പാവല്ല പള്ളിക്ക് സമീപം റെജി ഭവനിൽ താമസിക്കുന്ന കാഞ്ഞിരംപാറ തമ്പുരാട്ടി കാവ് ഉത്രാടം ഹൗസിൽ ജിതിൻ (34), മണമ്പൂർ പെരുംകുളം സാബു നിവാസിൽ സാബു (46), വക്കം കായൽവാരം വിളയിൽ പുത്തൻവീട്ടിൽ ലിജിൻ (39), മണമ്പൂർ പെരുംകുളം സിയാദ് മൻസിലിൽ റിയാസ് (36), മണമ്പൂർ പെരുംകുളം ഷാജി മൻസിൽ ഷിജു (47) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. 89 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു.
വർക്കലയിലും പരിസരപ്രദേശങ്ങളിലും റിസോർട്ടുകളും ടൂറിസം കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി ഡൽഹി രജിസ്ട്രേഷനുള്ള കാറിൽ വരുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പുലർച്ച നാലിന് വാഹനം പിന്തുടർന്ന് രാമച്ചംവിളയിൽ െവച്ചാണ് പ്രതികളെ പിടികൂടിയത്. ഡൽഹിയിൽ നിന്ന് യൂസ്ഡ് കാർ വാങ്ങി വിൽപനക്ക് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ മറവിലാണ് ലഹരി കച്ചവടം നടത്തിയിരുന്നത്. ഷിജുവും റിയാസുമാണ് സഹായികൾ.
ആറ്റിങ്ങൽ എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, എസ്.ഐമാരായ ആർ. മനു, എസ്. ഷാനവാസ്, ആർ.എസ്. ഹരി, എസ്.സി.പി.ഒമാരായ എസ് അനിൽകുമാർ, എം.എസ്. ഷാനവാസ്, സി.പി.ഒമാരായ ആർ. മഹി, അരുൺ ചന്ദ്രൻ, ഡാൻസാഫ് ടീം അംഗങ്ങളായ ബി. ദിലീപ്, ഫിറോസ് ഖാൻ, എസ്. ബിജു ഹക്ക്, എ. അനൂപ്, ആർ. സുനിൽ രാജ്, ബിനീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.