ആറ്റിങ്ങൽ: ആറ്റിങ്ങൽ പച്ചംകുളത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച് ഡി.വൈ.എഫ്.ഐ വനിത പ്രവർത്തകർ. ആറ്റിങ്ങലിൽ ആദ്യമായാണ് വനിതാ പ്രവർത്തകർ ഈ ഉദ്യമം ഏറ്റെടുക്കുന്നത്.
ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ മേഖല കമ്മിറ്റി അംഗങ്ങളായ കീർത്തന, കാർത്തിക, സാന്ദ്ര, അഖില എന്നിവരാണ് മൃതദേഹം സംസ്കരിക്കാൻ സധൈര്യം മുന്നോട്ടുവന്നത്. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം അജിൻ പ്രഭയുടെ നേതൃത്വത്തിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾപോലും മടിച്ചുനിൽക്കുമ്പോൾ സധൈര്യത്തോടെ മുന്നോട്ടുവന്ന ഡി.വൈ.എഫ്.ഐ വനിതാ പ്രവർത്തകരെ പൊതുപ്രവർത്തകരും ജനപ്രതിനിധികളും അനുമോദിച്ചു.
പച്ചംകുളം കമലാരംഗത്തിൽ 74 കാരനായ മാധവൻനായരുടെ മൃതദേഹമാണ് ഡി.വൈ.എഫ്.ഐ വനിതാ പ്രവർത്തകർ ഏറ്റെടുത്ത് സംസ്കരിച്ചത്. ഇയാൾ കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.