ആറ്റിങ്ങൽ: തൊണ്ണൂറാം വയസ്സിൽ തങ്കമ്മ അമ്മയ്ക്ക് വീട്ടിൽ വൈദ്യുതി വെളിച്ചം ലഭിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഇരുപത്തിയെട്ടാംമൈൽ വാർഡിൽ പന്തുവിള കോളനിയിൽ താമസിക്കുന്ന തങ്കമ്മ അമ്മയ്ക്കാണ് വെളിച്ചം ലഭിച്ചത്. തങ്കമ്മ അമ്മയും മകൾ സാവിത്രിയും ആണ് ചെറിയ ഷെഡിൽ താമസിക്കുന്നത്. ഇവർക്ക് ടോയ്ലറ്റ്, വൈദ്യുതി, ഗ്യാസ് കണക്ഷൻ, അടച്ചുറപ്പുള്ള വീട്, കിണർ എന്നിവ ഇല്ലാത്ത അവസ്ഥയായിരുന്നു. വാർഡ് മെമ്പർ പൈവേലിക്കോണം ബിജു അറിയിച്ചതനുസരിച്ച് നാവായിക്കുളം സേവാഭാരതി യൂനിറ്റ് ആണ് ഇവർക്ക് വൈദ്യുതി കണക്ഷൻ, ടോയ്ലറ്റ്, ഉജ്ജ്വൽ യോജന പദ്ധതിപ്രകാരം സൗജന്യ ഗ്യാസ് കണക്ഷൻ എന്നിവ ലഭ്യമാക്കിയത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം കിണറും ലഭിച്ചു.
വൈദ്യുതി കണക്ഷന് സ്വിച്ച് ഓൺ കെ.സി.എം സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി ഉദ്ഘാടനം നിർവഹിച്ചു. ലതാ ദേവി, പ്രമോദ്, സുജിത്ത്, വിവേക്, മുരുകൻ, പ്രമോദ്, ജയൻ, സന്തോഷ്, ഉത്തമൻ, മായ, സുദേവൻ, ഉമേഷ്, അനിൽകുമാർ, പ്രതീഷ്, മുരളീധരൻ, കൃഷ്ണൻകുട്ടി നായർ, ഗിരീഷ് കുമാർ, ശംഭു, ബിനു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.