ആറ്റിങ്ങല്‍: ശബ്ദനിയന്ത്രിത വീല്‍ചെയറുമായി എൻജിനീയറിങ് കോളജ് വിദ്യാർഥികള്‍. ശരീരത്തിെൻറ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടവര്ക്കായിട്ടാണ് ശബ്ദനിയന്ത്രണത്തിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വീല്‍ചെയര്‍ വികസിപ്പിച്ചെടുത്ത്.
ചിറയിന്‍കീഴ് മുസലിയാര്‍ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ എൻജിനീയറിങ് വിഭാഗം വിദ്യാർഥികളായ രമ്യാ രാജും സംഘവുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. അവസാനവര്‍ഷ പ്രോജക്ടിെൻറ ഭാഗമായാണ് വോയ്സ് കണ്ട്രോള്ഡ് വീല്‍ചെയര്‍ വികസിപ്പിച്ചെടുത്തത്.
രോഗികള്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടാണ് വീല്ചെയറിെൻറ നിര്‍മാണം. ഭാവിയില്‍ സംസാരശേഷി ഇല്ലാത്തവര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. വീല്‍ചെയര്‍ വാണിജ്യ അടിസ്ഥാനത്തില്‍ 7000 രൂപ നിരക്കില്‍ ഉല്പാദിപ്പിക്കാന് കഴിയുമെന്നും ഇതിെൻറ ലാഭവിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും വിദ്യാർഥികള്‍ പറയുന്നു.
ഇലക്ട്രിക്കല്‍ വിഭാഗം മേധാവി പ്രഫ. ഷിമി മോഹന്‍, അസി.പ്രഫ. സബിത എന്നിവരുടെ മേല്‍നോട്ടത്തില്‍ രമ്യാ രാജു, പൂജ, ആര്‍ഷ, രുഗ്മ മനോജ് എന്നിവരാണ് ഈ േപ്രാജക്ട് പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.