ആറ്റിങ്ങൽ: ചിത്രകല വൈഭവത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി ഫർസാന. ചിറയിൻകീഴ് ചുമടുതാങ്ങി നബീസ മൻസിലിൽ മുഹമ്മദ് സാലിയുടെയും സബിതബീഗത്തിെൻറയും മകൾ ഫർസാനയാണ് നാടിന് അഭിമാനമായി മാറിയത്.
മമ്മൂട്ടി, മോഹൻലാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, ജയസൂര്യ, ഇന്ദ്രജിത്ത്, ബിജു മേനോൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ദുൽക്കർ സൽമാൻ, അജു വർഗീസ്, ദിലീപ്, ജയറാം എന്നിവരുടെ ചിത്രങ്ങളാണ് ഒറ്റ ക്യാൻവാസിൽ തീർത്തത്. 29.5 x 21 സെൻറിമീറ്റർ വിസ്തൃതിയുള്ള ക്യാൻവാസിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി പേനയും പെൻസിലും കൊണ്ടാണ് ചിത്രം തീർത്തത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടിയ ഫർസാനയെ വ്യക്തികളും സംഘടനകളും വീട്ടിലെത്തി അനുമോദിച്ചു.
എ.ഐ.വൈ.എഫ് നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും കിളിമാനൂർ കാർഷിക വികസനബാങ്ക് വൈസ് പ്രസിഡൻറുമായ മനോജ് ബി. ഇടമന ഫർസാനക്ക് ഉപഹാരം സമ്മാനിച്ചു. വാർഡ് മെംബർ ആർ. രജിത അധ്യക്ഷതവഹിച്ചു. സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അൻവർഷാ, ബ്രാഞ്ച് സെക്രട്ടറി അനസ് നിസാർ, എ.ഐ.വൈ.എഫ് കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാജു, എം. ഷാഹിദ്, അഷ്കർ, അജ്മൽ, നിയാസ്, മുഹമ്മദ് അഫ്സൽ, അൽ അമാൻ, ഷീബ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.