ആറ്റിങ്ങൽ: സംസ്ഥാന സര്‍ക്കാറും മത്സ്യബന്ധന വകുപ്പും സംയുക്തമായി നടത്തുന്ന പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതിക്ക് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ തുടക്കമായി. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനം ഒ.എസ്. അംബിക എം.എല്‍.എ നിര്‍വഹിച്ചു. ആറ്റിങ്ങലിലെ മേലാറ്റിങ്ങല്‍ കടവ്, പൂവന്‍പാറ കടവ് എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. രോഹു, കട്‌ല, മൃഗാല്‍ ഇനങ്ങളിലെ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍നിന്ന് ഇതിനായി രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാമാരായ ഗിരിജ, ഷീജ, ദീപ രാജേഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.