ആറ്റിങ്ങൽ: മുതലപ്പൊഴിയിൽ നിന്ന് മീൻ പിടിക്കാൻ പോയ താങ്ങുവള്ളം എൻജിൻ തകരാറിലായി കടലിൽപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് മുതലപ്പൊഴിയിൽ നിന്ന് 22 മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട ആലംകോട് സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 02 എം.എം 4207 നമ്പർ ഹസീബ എന്ന താങ്ങുവല വള്ളമാണ് വേളിക്കടുത്ത് എഞ്ചിൻ തകരാറിനെതുടർന്ന് ഉൾക്കടലിൽപ്പെട്ടത്.
മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജയന്തിയുടെ നിർദ്ദേശപ്രകാരം രാത്രി 9.10 ഓടെ മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ രക്ഷാബോട്ടെത്തിച്ച് 22 മത്സ്യത്തൊഴിലാളികളെയും, തകരാറിലായ ബോട്ടും സുരക്ഷിതമായി മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയായിരുന്നു. മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ അനന്തു വിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ ഷിമയോൺ, തങ്കരാജ് എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.