ആറ്റിങ്ങൽ: പുഷ്പകൃഷിയിൽ മാതൃകാപരമായ നേട്ടം സ്വന്തമാക്കി വീട്ടമ്മ. മുദാക്കൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുൻ മെംബറായിരുന്ന ഷീബയാണ് ജമന്തികൃഷിയിൽ വിജയം കൈവരിച്ചത്. ഷീബയുടെ വീട്ടിലേക്ക് ചെന്നാൽ പുരയിടം നിറയെ ജമന്തിപ്പൂക്കളാണ്. കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചയാണ് ഷീബ ഒരുക്കിയിരിക്കുന്നത്; ഒപ്പം വരുമാനവും.
ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ജമന്തികളാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. നാലിനം വിത്തുകളാണ് കൃഷി ചെയ്തിട്ടുള്ളത്. ഒറ്റത്തവണ വിളവെടുക്കുന്നതും തുടർച്ചയായി നിശ്ചിത കാലം വിളവെടുക്കുന്നതുമായ ജമന്തികൾ ഇവിടെ ഉണ്ട്. സംസ്ഥാന സർക്കാർ ഹോർട്ടികൾച്ചർ മിഷന്റെ 2021-22സാമ്പത്തിക വർഷത്തിലെ ലൂസ് ഫ്ലവർ കൾട്ടിവേഷൻ സ്കീമിന്റെ ഭാഗമായി മുദാക്കൽ കൃഷിഭവനിൽ നിന്ന് ലഭിച്ച ജമന്തിവിത്തുകളാണ് ഷീബയെ ജമന്തികർഷകയാക്കിയത്.
കാർഷികരംഗത്ത് നേരേത്തയും ഷീബ സജീവമാണ്. 2015ൽ ഗ്രൂപ് കൃഷിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടുതൽ സ്ഥലത്തേക്ക് കൃഷി ഇറക്കാനാണ് ഷീബയുടെ ശ്രമം. വിളവെടുപ്പ് കൃഷി ഓഫിസർ ജാസ്മിൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.