ആറ്റിങ്ങൽ: റിസോർട്ടിൽനിന്ന് പണപ്പിരിവിന് ശ്രമിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.വൈ. സുരേഷിനെ സസ്പെൻഡ് ചെയ്തു. നേരത്തേ ആറ്റിങ്ങലിൽ ഡിവൈ.എസ്.പിയായിരുന്ന കാലത്തുള്ള പരാതികളിൽ വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
തെൻറ അധികാര പരിധിയിലുള്ള റിസോർട്ടുകളിൽ കീഴുദ്യോഗസ്ഥരെ അയക്കാതെ നേരിട്ട് പോയി റെയ്ഡ് നടത്തുകയും കേസെടുക്കുകയും ചെയ്യുന്നതായി സുരേഷിനെതിരെ പരാതി ഉയർന്നിരുന്നു. പിന്നാലെ, ഇടനിലക്കാർ വഴി റിസോർട്ട് ഉടമകളുമായി ബന്ധപ്പെട്ട് മാസപ്പടി ആവശ്യപ്പെടുകയും ചെയ്തിരുന്നത്രെ.
പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. ഒരു ഇടനിലക്കാരനെ 146 തവണ ഫോണിൽ ബന്ധപ്പെട്ടതും കണ്ടെത്തിയിരുന്നു. ഡിവൈ.എസ്.പിയുടെ ആറുമാസത്തെ പ്രവർത്തനങ്ങൾ പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.