ആറ്റിങ്ങല്‍: ഗവ. കോളജിനു സമീപത്തുനിന്ന് മാരകായുധങ്ങളും ലഹരിവസ്തുക്കളുമായി രണ്ടംഗസംഘം പിടിയിൽ.
പെരുമാതുറ പുതുക്കുറിച്ചി ഷാജിദാ മന്‍സിലില്‍ എം. സനല്‍ (29), തിരുവനന്തപുരം പട്ടം കൊട്ടാരകുളത്തിന്കര വീട്ടില്‍ എം. അനു (30) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽക്കുന്നതിനിടയിലാണ് പിടിയിലായത്.
650 ഗ്രാം കഞ്ചാവ്, 2.35 ഗ്രാം എം.ഡി.എം.എ, കഞ്ചാവ് വലിക്കുന്നതിനുള്ള ഹുക്ക, കുഴല്‍, തൂക്കിവിൽക്കാനുള്ള ത്രാസ്, ഒരു തോക്ക്, കഞ്ചാവ് വിറ്റുകിട്ടിയ പണം എന്നിവയാണ് വാഹനത്തില്‍നിന്ന് കണ്ടെടുത്തത്.
ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് വാഹനവും പ്രതികളും പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ ആറ്റിങ്ങല്‍ ഗവ.കോളജിനു മുന്നില്‍ ഇവരുടെ കാര്‍ തടഞ്ഞ് പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആൻറി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ടി.അനില്‍കുമാറിെൻറ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഇന്‍സ്പെക്ടര്‍ ടി. രാജേഷ്കുമാര്‍, എസ്.ഐമാരായ വി.എന്‍. ജിബി, ജ്യോതിഷ്ചിറാവൂര്, എ.എസ്.ഐ. സലീം, സി.പി.ഒമാരായ നിതിന്‍, സിയാസ്, ജയന്, ബാലു, ഷാഡോ ടീമംഗങ്ങളായ എസ്.ഐ ബിജു, എ.എസ്.ഐ ബിജുകുമാര്‍, സി.പി.ഒ അനൂപ്, ഷിജു, സുനില്‍രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സ്കൂള്‍, കോളജ് വിദ്യാർഥികള്‍ക്കും ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്ന് കച്ചവടം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണിവരെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.