ആറ്റിങ്ങൽ: കുരുന്നിെൻറ തലയിൽ കലം കുടുങ്ങി, ഫയർഫോഴ്സ് രക്ഷകരായി. വക്കം അണയിൽ സ്വദേശി ശ്യാം ലല്ലുവിെൻറ ഒരു വയസ്സുള്ള മകൾ ശിവനന്ദയാണ് കെണിയിലായത്.
ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തല കലത്തിൽ കുടുങ്ങുകയായിരുന്നു. കലവുമായി ശിവനന്ദയെ ആറ്റിങ്ങൾ അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ കരുതലോടെ കട്ടർ ഉപയോഗിച്ച് കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.