ആറ്റിങ്ങൽ: പട്ടാപ്പകൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടിൽ പ്രിൻസ് (38), കടയ്ക്കാവൂർ വില്ലേജിൽ തെക്കുംഭാഗം ദേശത്ത് തെറ്റിമൂല ജീസസ് ഭവനിൽ ഫ്രെഡി (38) എന്ന മാർട്ടിൻ എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചുതെങ്ങ് ബീച്ച് റോഡിൽ പരസ്യമായി അസഭ്യം പറഞ്ഞത് വിലക്കിയതിനെ തുടർന്ന് കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല സ്കൈ ലാൻഡിൽ അലക്സാണ്ടറെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാവിലെ 11നാണ് സംഭവം.
വീടിന്റെ ഹാളിൽ കയറി അലക്സാണ്ടറെ ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപിക്കുകയും ഭാര്യയെയും മകളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുരുതര പരിക്കേറ്റ അലക്സാണ്ടർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അജേഷ് വി, എസ്.ഐ ദീപു എസ്.എസ്, സി.പി.ഒമാരായ ഡാനി, സജു, സിയാദ്, എ.എസ്.ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച ഇരുചക്ര വാഹനം, വെട്ടുകത്തി, ഇരുമ്പ് പൈപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.