ആറ്റിങ്ങല്‍: ഊരുപൊയ്ക മങ്കാട്ടുമൂല ലക്ഷം വീട് കോളനിയിലെ വീട് ഇടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. കോളനിയിലെ സാജെൻറ വീടിെൻറ അടുക്കളച്ചുമരാണ് ഇടിഞ്ഞുവീണത്. വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമാണ് പരിക്ക്. സുധീര്‍ മന്‍സില്‍ ഷിഫാ ഫാത്തിമ (ഒമ്പത്), ബിന്ദുഭവനില്‍ അഭിനവ് (എട്ട്), ശോഭനിവാസില്‍ സാധിക സാജന്(ഒമ്പത്), ശോഭ (34), അജിതാഭവനില്‍ അജിത (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വെട്ടുകല്ലും മണ്ണും കൊണ്ട് നിര്‍മിച്ചതാണ് വീട്.
വീട്ടുകാരും അയല്‍വാസികളും സംസാരിച്ചിരിക്കവെ ചുമര് ഇടിഞ്ഞ് ദേഹത്ത് കൂടി പതിക്കുകയായിരുന്നു. കട്ടകള്‍ക്കും മണ്ണിനും അടിയിലായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഓടിയെത്തിയ നാട്ടുകാര്‍ മണ്ണ് നീക്കം ചെയ്ത് പുറത്തെടുത്തു. ഉടന്‍ വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റ അഭിനവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പരിക്കുകള്‍ ഗുരുതരമല്ലെന്നും എന്നാല്‍ കുട്ടികളുടെ കൈകാലുകള്‍ക്ക് പൊട്ടല്‍ ഉണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മങ്കാട്ടുമൂല കോളനിയിലെ വീടുകള്‍ ഭൂരിഭാഗവും അപകടാവസ്ഥയിലാണ്. വീടുകളുടെ പുനരുദ്ധാരണത്തിന് തുക വകയിരുത്തിയെങ്കിലും അവ നടപ്പാക്കുന്നതില്‍ വീഴ്ച വന്നതാണ് ഈ അവസ്ഥക്ക് കാരണമെന്ന് തദ്ദേശവാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.