ആറ്റിങ്ങൽ: ഗൃഹോപകരണങ്ങൾ ഉൾപ്പെടെ സാധനങ്ങൾ കടത്തിക്കൊണ്ടുപോയ ശേഷം വീട് തീയിട്ട് നശിപ്പിച്ചതായി പരാതി. ആറ്റിങ്ങൽ കരിച്ചിയിൽ വത്സല മന്ദിരത്തിൽ ഓമന - രാജു ദമ്പതികളുടെ വീടാണ് വെള്ളിയാഴ്ച രാത്രിയിൽ തീ പിടിച്ച് പൂർണമായി നശിപ്പിച്ചത്.
രണ്ടു മുറിയും ഹാളും അടുക്കളയുമുള്ള ഓടുമേഞ്ഞ വൈദ്യുതിബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്ന വീടാണ് നശിച്ചത്. ഓമനയുടെ പിതാവ് മുകുന്ദൻ മരിച്ചതിനെ തുടർന്ന് രണ്ടു വർഷത്തോളമായി ആൾ താമസമില്ലാതെ അടച്ചിട്ടിരുന്ന വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന അലമാര, കട്ടിൽ, മേശ ഉൾപ്പെടെയുള്ള വീട്ടു സാധനങ്ങൾ വീട്ടിൽ നിന്ന് കവർന്നതിനുശേഷമാണ് വീടിന് തീയിട്ടതെന്ന് പരാതിയിൽ പറയുന്നു.
ഇവർ ഇപ്പോൾ കിളിമാനൂരിലാണ് താമസം. തിങ്കളാഴ്ചയാണ് നാട്ടുകാരായ ചിലർ വീട് കത്തി നശിച്ച വിവരം അറിയിച്ചത്. അതിനെത്തുടർന്നെത്തി പരിശോധിച്ചപ്പോഴാണ് വീട്ടുപകരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്.
സംഭവം സംബന്ധിച്ച് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.