ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ക്ഷീരകർഷക ക്ഷേമ പദ്ധതികൾക്ക് തുടക്കം. സബ്സിഡി നിരക്കിൽ കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ നിർവഹിച്ചു.
മുടപുരം ക്ഷീരോൽപാദക സംഘത്തിൽ സംഘം പ്രസിഡന്റ് എൻ. വിശ്വനാഥൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെംബർമാരായ പി. പവനചന്ദ്രൻ, കടയറ ജയചന്ദ്രൻ, സംഘം സെക്രട്ടറി ഷിജി എന്നിവർ സംസാരിച്ചു. ക്ഷീരോൽപാദക സംഘങ്ങൾ വഴി 50 ശതമാനം സബ്സിഡി നിരക്കിലാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്.
ക്ഷീരകർഷകരെ സഹായിക്കുന്നതിന് ക്ഷീരസമൃദ്ധി, കന്നുകുട്ടി പരിപാലനം, സമഗ്ര വികസനം ലക്ഷ്യമിട്ട് പശുക്കളെ വാങ്ങുന്നതിന് സബ്സിഡി നൽകുന്ന വിധം ക്ഷീര ഗ്രാമം പദ്ധതി എന്നിവക്കും രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.