കി​ഴു​വി​ലം പി.​എ​ച്ച്.​സി​യു​ടെ പു​തി​യ കെ​ട്ടി​ടം

കിഴുവിലം പി.എച്ച്.സി: അധികതസ്തിക സൃഷ്ടിക്കണമെന്നാവശ്യം

ആറ്റിങ്ങൽ: കിഴുവിലം പി.എച്ച്.സി കെട്ടിടം സജ്ജമാവുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അധികതസ്തിക അനുവദിക്കണമെന്നാവശ്യം. ഇക്കാര്യം ഉന്നയിച്ച് പഞ്ചായത്ത് അധികൃതർ മന്ത്രിയെ സമീപിച്ചു. കിഴുവിലം പി.എച്ച്.സിക്ക് പുതിയ മന്ദിര നിർമാണം അന്തിമ ഘട്ടത്തിലാണ്.

സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടും എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും ഉൾപ്പെടെ 65 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബഹുനില കെട്ടിടം നിർമിക്കുന്നത്. ജീവനക്കാരുടെ തസ്തിക അനുവദിച്ചാൽ മാത്രമേ ആവശ്യമായ നിയമനം നടത്താനും കുടുംബാരോഗ്യ കേന്ദ്രമായുള്ള പ്രവർത്തനം ആരംഭിക്കാനും സാധിക്കൂ. മന്ത്രിസഭ തീരുമാനം അനുസരിച്ചാണ് പുതുതായി തസ്തികകൾ സൃഷ്ടിക്കേണ്ടത്.

ഇതിനെത്തുടർന്നാണ് തസ്തിക അനുവദിക്കണമെന്നും വൈകീട്ട് ആറുവരെ ആശുപത്രി പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകിയത്. 20 വാർഡുകളിലായി 35000ത്തിലധികം ജനസംഖ്യയുള്ള കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഭൂരിഭാഗം ജനങ്ങളും സർക്കാർ ചികിത്സാ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.

നിലവിലുള്ള മൂന്നു സബ് സെന്ററുകളുടെയും പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കാൻ കരാറുകാരനോട് നിർദേശിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ പറഞ്ഞു.

Tags:    
News Summary - Kizhuvilam PHC-Need to create additional post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.