ആറ്റിങ്ങല്‍: യു.ഡി.എഫ് നേതാവിന് സീറ്റില്ലെന്ന് അറിയിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.ജില്ല പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് തനിക്ക് സീറ്റില്ലെന്നും മറ്റൊരാള്‍ക്ക് സീറ്റു ഉറപ്പിച്ചു എന്നുമുള്ള വിവരം സി.പി.എം പ്രവര്‍ത്തകനില്‍ നിന്നറിയേണ്ടിവന്നത്.
ഇതെങ്ങനെയെന്ന് അന്വേഷിച്ച് നടക്കുകയാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് പ്രവര്ത്തകന് ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും എല്‍.ഡി.എഫിെൻറ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തിട്ടുള്ളയാള് ആയതിനാല്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായിരുന്നു.
ഡി.സി.സിയുടെ തീരുമാനം കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
തിങ്കളാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടുള്ള വ്യക്തിയുടെ ഫോണ്‍ േകാള്‍ വന്നു. സ്ഥാനാർഥിത്വം എന്തായി എന്ന് ചോദ്യം. തീരുമാനമൊന്നും ആയില്ലെന്ന് കോണ്ഗ്രസുകാരെൻറ മറുപടി. ഡി.സി.സി തീരുമാനിച്ചു.
'നിങ്ങളല്ല സ്ഥാനാര്‍ഥി' -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞു. ഡി.സി.സി തീരുമാനം ഇത്രവേഗം കൃത്യമായി തങ്ങളേക്കാള്‍ മുമ്പേ അറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഇനി ഡി.സി.സി ഭാരവാഹി ആണോ എന്നതാണ് ഇവിടത്തെ കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.