വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി മെ​റ്റേ​ണി​റ്റി ബ്ലോ​ക്ക് നി​ർ​മാണോ​ദ്ഘാ​ട​നം ഒ.​എ​സ്.​അം​ബി​ക എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

വലിയകുന്ന് താലൂക്കാശുപത്രിയിൽ മെറ്റേണിറ്റി ബ്ലോക്ക് വരുന്നു

ആ​റ്റി​ങ്ങ​ൽ: വ​ലി​യ​കു​ന്ന് ഗ​വ.​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള പ്ര​സ​വാ​ന​ന്ത​ര ചി​കി​ൽ​സ​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മ്മി​ക്കു​ന്ന മെ​റ്റേ​ണി​റ്റി ബ്ലോ​ക്ക് ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്റെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം ഒ.​എ​സ്.​അം​ബി​ക എം.​എ​ൽ.​എ നി​ർ​വ്വ​ഹി​ച്ചു.

6348 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മ്മി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം​ഘ​ട്ട നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ണ്ട​ര​കോ​ടി രൂ​പ​യാ​ണ് പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച​ത്. ആ​ശു​പ​ത്രി​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്.​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്രീ​താ​സോ​മ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ൻ ജി.​തു​ള​സീ​ധ​ര​ൻ പി​ള്ള, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ.​ന​ജാം, അ​വ​ന​വ​ഞ്ചേ​രി രാ​ജു, പാ​ർ​ല​മെ​ന്റെ​റി പാ​ർ​ട്ടി നേ​താ​വ് ആ​ർ.​രാ​ജു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം അ​സി.​എ​ഞ്ചി​നീ​യ​ർ ആ​ർ​ഷ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​താ​ഹി​ർ യോ​ഗ​ത്തി​നു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Maternity block in Valiyakunn taluk hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.