ആറ്റിങ്ങല്‍: എല്‍.ഡി.എഫിലും യു.ഡി.എഫിലും സ്ഥാനാർഥി ദമ്പതികളാണ് ഇവിടത്തെ ചിത്രം. ഭാര്യമാര്‍ ജില്ല പഞ്ചായത്തിലാണ്. ഭര്ത്താക്കന്മാര് ഗ്രാമപഞ്ചായത്തിലും. ജില്ല പഞ്ചായത്ത് കിഴുവിലം ഡിവിഷനില്‍ എല്‍.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത് നിലവിലെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഷൈലജാബീഗവും യു.ഡി.എഫിനുവേണ്ടി നിലവിലെ ചിറയിന്‍കീഴ് പഞ്ചായത്തംഗം ആര്.കെ. രാധാമണിയുമാണ്.
ഇരുവരുടെയും ഭര്ത്താക്കന്മാര് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുമാണ്. ഷൈലജാബീഗത്തിെൻറ ഭര്‍ത്താവ് ഷാജഹാന് വക്കം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലും രാധാമണിയുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍നായര്‍ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ചിറയിന്‍കീഴ് വാര്‍ഡിലുമാണ് മത്സരിക്കുന്നത്. സാധാരണ ഭാര്യമാര്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ ഭര്ത്താക്കന്മാരാകും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. എന്നാല്‍, ഇവിടെ ഭര്ത്താക്കന്മാര് സ്വന്തം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്.
ഷൈലജാബീഗത്തിന് ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്നാം മത്സരമാണ്. അതിനാല്‍തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും പ്രചാരണവുമെല്ലാം പരിചിതമാണ്. ആര്.കെ. രാധാമണിക്ക് നാലാമത്തെ തെരഞ്ഞെടുപ്പാണിത്.
ഇതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിജയിക്കുകയും ചെയ്തു. ഭാര്യമാര്‍ക്ക് തെരഞ്ഞെടുപ്പ് മത്സരം പരിചിതമാണ്. എന്നാല്‍, ഭര്ത്താക്കന്മാര്ക്ക് ഇത് കന്നിയങ്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.