ആറ്റിങ്ങൽ: പൈപ്പിടാൻ എടുത്ത കുഴി ചളിക്കളമായതോടെ കടയ്ക്കാവൂരിലെ യാത്രക്കാർ ദുരിതത്തിൽ. റോഡരികിൽ പൈപ്പിടാനെടുത്ത കുഴികളാണ് ചളിക്കളമായത്. കുഴികൾ മണ്ണിട്ട് മൂടിയെങ്കിലും ടാർ ചെയ്തില്ല. ഇപ്പോൾ പല ഭാഗത്തും മണ്ണിടിഞ്ഞ് താഴ്ന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
കടയ്ക്കാവൂർ പഞ്ചായത്ത് ഓഫിസിന് മുൻഭാഗത്തായി പ്രധാന റോഡ് തുടങ്ങുന്ന ഭാഗത്തുകൂടി ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നവർക്ക് നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വാഹനങ്ങളിലോ കാൽനടയായോ യാത്ര ചെയ്യാൻ സാധിക്കാത്ത വിധം റോഡ് തകർന്നു. പഞ്ചായത്ത് ഓഫിസിന് മുൻഭാഗത്തുനിന്ന് അരകിലോമീറ്റർ മാറിയാണ് ആയുർവേദ ആശുപത്രി.
ദിവസേന നൂറോളം രോഗികൾ ഇവിടെ എത്തുന്നുണ്ട്. ഇതിന് പുറമേ നിരവധി കുടുംബങ്ങൾ സമീപ സ്ഥലങ്ങളിൽ താമസിക്കുന്നുണ്ട്. ജോലിക്കാർ, വിദ്യാർഥികൾ തുടങ്ങിയവരൊക്കെ റോഡ് മുറിച്ച് പ്രധാന പാതയിൽ എത്താനാകാതെ വലയുകയാണ്. രാത്രിയിൽ ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ ചളിയിൽ തെന്നിവീണ് അപകടത്തിൽപെടുന്നത് പതിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.