ആറ്റിങ്ങല്‍: വ്യത്യസ്ത ഇനം നീര്‍പക്ഷികളുടെ സങ്കേതമായി പഴഞ്ചിറ മാറുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിരുന്നെത്തുന്ന നീര്‍പക്ഷികളാണ് പഴഞ്ചിറയില്‍ സജീവമായത്.
അപൂര്‍വ ഇനത്തില്‍പ്പെട്ട നിരവധി പക്ഷികള്‍ ഈ സീസണില്‍ ഇവിടെ എത്തിച്ചേരുന്നു. ബ്രോണ്‍സ് വിങ്ഡ് ജക്കാന, വിവിധ വിഭാഗങ്ങളില്‍പ്പെട്ട ലാപ് വിങ്, ഓപണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക്, വൂളിനെക്ക്ഡ് സ്റ്റോര്‍ക്ക്, പര്‍പ്ള്‍ സ്വാംഫന് തുടങ്ങിയ വ്യത്യസ്ത പക്ഷികള്‍ ഇവിടെ എത്തിക്കഴിഞ്ഞു.
മഴക്കാലം മാറി ചതുപ്പിലെ വെള്ളം വറ്റി തുടങ്ങുന്നതോടെ സാന്നിധ്യം അറിയിക്കുന്ന ഇത്തരം പക്ഷികള്‍ വയലുകള്‍ വരണ്ടുണങ്ങിയ ശേഷമാണ് ഇവിടെ വിടുന്നത്. സാധാരണ ഡിസംബര്‍ മാസത്തോടെ ഇവയുടെ സാന്നിധ്യം ഇവിടെ ഉണ്ടാകാറുണ്ട്.
ഈ വര്‍ഷം ജനുവരി പകുതിയോടെയാണ് സജീമായത്. മഴക്കാലം നീണ്ടതിനാലാണ് ഈ കാലതാമസം എന്നാണ് പക്ഷിനിരീക്ഷകര്‍ കരുതുന്നത്.
കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ വയലേലകളും ചിറയോട് ചേര്‍ന്ന് വലിയതോതില്‍ ചതുപ്പ് പ്രദേശവും ഇവിടെയുണ്ട്. ചതുപ്പ് പ്രദേശത്തെ ജലനിരപ്പ് താഴുന്നതോടെയാണ് ഇവ ആഹാരം തേടി ഇവിടെയിറങ്ങുന്നത്.
ചതുപ്പ് പൂര്‍ണമായും വരണ്ടുണങ്ങുന്നതോടെ പക്ഷികള്‍ അടുത്ത സങ്കേതം തേടി പറക്കും. ഈ വര്‍ഷം ഫെബ്രുവരി അവസാനം വരെ ഇവയുടെ സാന്നിധ്യം ഇവിടെ ഉണ്ടാകുമെന്നാണ് തദ്ദേശവാസികളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.