ആറ്റിങ്ങൽ: പൊലീസുകാരി സ്വന്തം ഫോൺ ബാഗിൽ വെച്ച ശേഷം വഴിയാത്രക്കാരനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. മോഷണക്കുറ്റം ആരോപിച്ച് വനിതപൊലീസ് നിരപരാധിയായ പിതാവിനെയും മകളെയും പരസ്യവിചാരണ ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. െപാലീസിന് എതിരെ വ്യാപകമായ ജനരോഷമാണ് ഇതിനകം ഉയർന്നത്. വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
നീചമായ പ്രവൃത്തിയാണ് നിരപരാധിയായ പിതാവിനും മകൾക്കും നേരെ ആറ്റിങ്ങലിൽ െപാലീസിൽനിന്ന് ഉണ്ടായതെന്നും പൊലീസുകാരിക്ക് എതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ആവശ്യപ്പെട്ടു. നിരപരാധികളെ കള്ളന്മാരാക്കുകയും അതേസമയം കൊള്ളക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് പൊലീസ് രീതി. കുറ്റക്കാർെക്കതിരെ ശക്തമായ നടപടിയും ഇരയാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരവും നൽകിയില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വഴിയാത്രക്കാരെനയും മകളെയും മോഷ്ടാക്കളാക്കാൻ ശ്രമിച്ച െപാലീസ് നടപടി അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ പറഞ്ഞു. െപാലീസുകാർക്ക് എതിരെ മാനനഷ്്ടത്തിന് കേസും വകുപ്പ് തല നടപടിയും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.