ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ ചട്ടങ്ങൾ ലംഘിച്ച് പൊതുയിടങ്ങളിലും ജനവാസ മേഖലയിലും മാലിന്യം വലിച്ചെറിയുന്നതിന്റെയും കത്തിക്കുന്നതിന്റെയും ചിത്രങ്ങടക്കം നഗരസഭക്ക് കൈമാറിയാൽ 2500 രൂപ പാരിതോഷികം ലഭിക്കും.
നിയമലംഘനം കണ്ടെത്തിയാൽ ആരോഗ്യവിഭാഗത്തിന്റെ 8089081316 എന്ന വാട്സപ്പ് നമ്പറിൽ ദൃശ്യങ്ങളയക്കാം. ചിത്രങ്ങൾ അയക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും നഗരസഭ അറിയിച്ചു. വാട്സപ്പ് നമ്പറിന്റെ പ്രദർശനവും പാരിതോഷിക തുകയുടെ പ്രഖ്യാപനവും ചെയർപേഴ്സൺ എസ്. കുമാരി നിർവഹിച്ചു. നഗരസഭാങ്കണത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള, സ്ഥിരം സമിതി അധ്യക്ഷൻമാരായ അവനവഞ്ചേരി രാജു, എസ്. ഷീജ, സെക്രട്ടറി കെ.എസ്. അരുൺ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.