ആറ്റിങ്ങൽ: മുതലപ്പൊഴി അഴിമുഖത്ത് അപകട ഭീതി ഉയർത്തിയ മണൽ നീക്കിത്തുടങ്ങി. വെള്ളിയാഴ്ച രാവിലെയോടെ അദാനി പോർട്ടിന്റെ നേതൃത്വത്തിലാണ് മണൽ നീക്കം ചെയ്യുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. രണ്ടു മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ആണ് ജോലി ആരംഭിച്ചത്.
പുലർച്ചയോടെ രണ്ട് കൂറ്റൻ മണ്ണ് മാന്തി യന്ത്രങ്ങൾ മുതലപ്പൊഴിയിൽ എത്തിച്ചിരുന്നു. മുതലപ്പൊഴി അഴിമുഖത്ത് നിലവിൽ 70 മീറ്റർ നീളത്തിൽ 50 മീറ്റർ വീതിയിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് നാല് മീറ്ററോളം താഴ്ചയിൽ നീക്കം ചെയ്യുകയാണ് ലക്ഷ്യം. അഴിമുഖത്തുനിന്നും നീക്കം ചെയ്യുന്ന മണൽ പെരുമാതുറ ഭാഗത്ത് നിക്ഷേപിക്കുവാനാണ് തീരുമാനം.
അഴിമുഖത്തെ മണൽ നീക്കുവാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെ കഴിഞ്ഞ ദിവസം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുതലപ്പൊഴി സന്ദർശിച്ചിരുന്നു. ശനിയാഴ്ചമുതൽ പൂർണതോതിൽ ട്രഡ്ജ്ജിങ് ആരംഭിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളാണ് മുതലപ്പൊഴിയിൽ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.