അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

അപകടത്തിൽപെട്ട സ്കൂട്ടർ കത്തി; യാത്രിക രക്ഷപ്പെട്ടു

ആ​റ്റി​ങ്ങ​ൽ: ലോ​റി​യി​ടി​ച്ച് മ​റി​ഞ്ഞ സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന സ്ത്രീ ​അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ ആ​റ്റി​ങ്ങ​ൽ മൂ​ന്നു​മു​ക്കി​ന് സ​മീ​ത്ത് തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് 4.40നാ​യി​രു​ന്നു അ​പ​ക​ടം.

നാ​വാ​യി​ക്കു​ളം ഹെ​ൽ​ത്ത് സെൻറ​റി​ലെ ന​ഴ്സ്​ ര​ശ്മി​യാ​ണ് സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​വ​ർ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക്​ വ​ര​വേ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ച്ച​ക്ക​റി ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്.

സ്കൂ​ട്ട​റി​ൽ തീ ​പ​ട​ർ​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.

Tags:    
News Summary - Scooter was ablaze in accident; The passenger escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.