പത്രവിതരണത്തിനൊപ്പം വോട്ടും തേടി...

ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വാര്‍ഡ് മെംബറുടെ സാന്നിധ്യത്തെക്കുറിച്ചാണ്. പലപ്പോഴും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജയിച്ച് പോയവര്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പിനാണ് പ്രത്യക്ഷപ്പെടുന്നതെന്ന് തമാശക്ക് എങ്കിലും ആക്ഷേപമുന്നയിക്കാറുണ്ട്. എന്നാല്‍ എല്ലാ ദിവസവും എല്ലാ വീടുകളിലും സാന്നിധ്യം അറിയിക്കുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഉണ്ട്. പത്ര ഏജൻറുമാര്‍. എല്ലാ ദിവസവും പുലര്‍ച്ച അവര്‍ പത്രവുമായി വീടുകളിലെത്തും. അത്തരത്തില്‍ സാന്നിധ്യം കൊണ്ടും ഇടപെടല്‍ കൊണ്ടും സ്ഥാനാർഥിത്വം നേടിയ വ്യക്തികളിലൊരാളാണ് നിസാര്‍.എച്ച്.

വക്കം ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ പണയില്‍കടവ് വാര്‍ഡിലെ സ്ഥാനാർഥിയാണ് നിസാര്‍. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാർഥിയാണ്​ മത്സരിക്കുന്നത്. 1987 മുതല്‍ നിസാറിന് പത്ര ഏജന്‍സി ഉണ്ട്. ആദ്യകാലം മുതല്‍ വക്കം മേഖലയില്‍ മാധ്യമം പത്രം എത്തിച്ചിരുന്നത് നിസാറായിരുന്നു. സ്ഥാനാർഥിയായതോടെ ഒരു കൈയില്‍ പത്രവും മറുകൈയില്‍ അഭ്യർഥനയുമായാണ് ജോലിക്കിറങ്ങുന്നതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.