ആറ്റിങ്ങൽ: ശാർക്കര-പണ്ടകശാല റോഡ് പണിയുടെ ഭാഗമായി ഓടയുടെ സ്ലാബുകൾ നീക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും പണി ആരംഭിച്ചില്ല. വീതി കുറഞ്ഞ റോഡിൽ ഓട പൊളിച്ചിട്ട് കരാറുകാർ മടങ്ങിയത് തദ്ദേശവാസികൾക്കും യാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുന്നു.
ജെ.സി.ബി ഉപയോഗിച്ച് ഓട പൊളിച്ചതോടെ പൈപ്പ് പൊട്ടി ഓടയിലും റോഡിലും വെള്ളം നിറഞ്ഞു. ഈ വെള്ളം വറ്റിയാൽ മാത്രമേ പണി ആരംഭിക്കുവാൻ കഴിയൂ എന്നാണ് കരാറുകാർ പറയുന്നത്. റെയിൽവേ മേൽപാലം നിർമാണം നടക്കുന്നതിനാൽ ഭൂരിഭാഗം വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. തിരക്കേറിയ പാതയിൽ സ്ലാബുകൾ കൂടി ഇളക്കി ഇട്ടതോടെ വീതി വീണ്ടും കുറയുകയും അപകടം വർധിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.