ആറ്റിങ്ങൽ: സംസ്ഥാന ബജറ്റിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 25 കോടി വകയിരുത്തി. കിളിമാനൂരിൽ കായിക സമുച്ചയം, ആറ്റിങ്ങൽ പരവൂർ പുഴക്കടവിൽ പുതിയ പാലം, ആറ്റിങ്ങലിൽ ഓട്ടിസം പാർക്ക് ഉൾപ്പെടെ നിരവധി പദ്ധതികളുണ്ട്.
പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം രണ്ട് ഏക്കർ 25 സെന്റിൽ ഓപൺ ഓഡിറ്റോറിയം, സെവൻസ് ഫുട്ബോൾ ഗ്രൗണ്ട്, ക്രിക്കറ്റ് പിച്ച്, ഓപ്പൺ ജിം, പ്രഭാത സവാരിക്കും മറ്റും ആവശ്യമായ ട്രാക്ക് തുടങ്ങിയ പ്രോജക്ടുകൾ അടങ്ങുന്ന വിപുലമായ പദ്ധതിക്കാണ് ബജറ്റിൽ അംഗീകാരം ലഭിച്ചത്.
പരവൂർ പുഴക്കടവ് പാലം പാലത്തിന്റെ മണ്ണ് പരിശോധന ഉൾപ്പെടെ കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയാക്കിയിരുന്നു. വെള്ളിയാഴ്ചക്കാവ് പാലം പുതുക്കി പണിയുന്നതിന് രണ്ടു കോടി, നഗരൂർ ഗ്രാമപഞ്ചായത്തിലെ ശിവൻ മുക്ക് -നന്ദായി വനം - ഇറത്തി റോഡ് നവീകരണത്തിന് രണ്ടുകോടി, ചെങ്കിക്കുന്ന് - പുല്ലയിൽ - പൊയ്യക്കട റോഡ് നവീകരണത്തിന് രണ്ടു കോടി, ആറ്റിങ്ങലിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കുന്നതിന് 1.5 കോടി, നേതാജി മുക്ക് - കണ്ണങ്കര- തേവയിൽ - പേരയിൽ കോളനി റോഡി് 1.5 കോടി, വക്കം ഗ്രാമപഞ്ചായത്തിലെ ചാവടിമുക്ക് - ഇറങ്ങു കടവ് റോഡ് - ഒരു കോടി എന്നിവക്ക് മരാമത്ത് പ്രവൃത്തികളിൽ ഉൾപ്പെടുത്തി തുക അനുവദിച്ചു.
യുവജനങ്ങൾക്ക് നൈപുണ്യ വികസനം അഞ്ച് കോടി, പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 10 കോടി എന്നിവക്ക് ടോക്കൺ പ്രൊവിഷനും ബജറ്റിൽ ഉൾക്കൊള്ളിച്ചതായി ഒ.എസ്. അംബിക എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.