ആറ്റിങ്ങൽ: സ്കൂൾ കായിക മേളയുടെ ഭാഗമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ കരാട്ടേ ചാമ്പ്യൻഷിപ്പിൽ ആറ്റിങ്ങലെ ടീമിന് മികച്ച നേട്ടം.
24 ഇനങ്ങളിൽ 11ലും മെഡൽ നേടി ആറ്റിങ്ങൽ കരാട്ടേ ടീം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഇവർ നേടിയ ഏഴ് സ്വർണവും നാല് വെങ്കലവും തിരുവനന്തപുരത്തെ ഓവറോൾ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായകമായി. സ്വർണം നേടിയ ഫിദ, ചിത്ര, സിദ്ധാർഥ്, നിധിൻ, ദേവസൂര്യ എന്നിവരും വെങ്കലം നേടിയ ആദിത്യനും ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. സ്വർണം നേടിയ ഫെമിദ, വെങ്കലം നേടിയ കാശിനാഥ് എന്നിവർ അവനവൻചേരി ഗവ.ഹൈസ്കൂൾ വിദ്യാർഥികളാണ്. മറ്റൊരു സ്വർണം നേടിയ അസിൻ നഗരൂർ നെടുംപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. വെങ്കലം നേടിയവരിൽ സൂരജ് ഷാജി പങ്ങോട് ഗവ.ഹൈ സ്കൂളിലും വിശാഖ് മിത്ര ഞെക്കാട് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പഠിക്കുന്നു. ഒന്നാം സ്ഥാനം നേടിയ ഏഴ് പേരും ജനുവരി ആറ് മുതൽ പഞ്ചാബിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് കരാട്ടേ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. വി.സമ്പത്തിന്റെ കീഴിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.