ആറ്റിങ്ങൽ: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന് തെരുവുനായ് കടിച്ച് പരിക്ക്. അഞ്ചുതെങ്ങ് സ്വദേശിനി അഭിരാമി-ദീപക് ദമ്പതികളുടെ മകള്‍ അനാമികക്കാണ് (മൂന്ന്) തെരുവുനായുടെ കടിയേറ്റത്.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് സംഭവം. താലൂക്ക് ആശുപത്രിലെ പ്രസവ വാര്‍ഡിനു മുന്നില്‍ അനുജത്തിയോടൊപ്പം നില്‍ക്കുന്നതിനിടെയാണ് തെരുവു നായ് കുട്ടിയെ കടിച്ചത്. ഇടത് കൈക്കാണ് പരിക്കേറ്റത്.
കടിയേറ്റ് കുട്ടി ഉരുണ്ടുവീഴുകയായിരുന്നു. നായ് കുട്ടിയുടെ കൈയില്‍ തന്നെ കടിച്ചു പിടിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെയും അമ്മൂമ്മയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നായെ തുരത്തി കുട്ടിയെ രക്ഷിച്ചത്. ഇടത് കൈക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ പ്രാഥമിക ചികിത്സ നല്കി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.