ചി​റ​യി​ൻ​കീ​ഴ് വ​ലി​യ​ക​ട​യി​ൽ ബി​ഷു പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ലെ

കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്ന നി​ല​യി​ൽ

കൂട് തകര്‍ത്ത് 35 കോഴികളെ തെരുവുനായ്ക്കൾ കൊന്നു

ആറ്റിങ്ങൽ: തെരുവുനായ്ക്കള്‍ കോഴിക്കൂട് തകര്‍ത്ത് കോഴികളെ കൊന്നൊടുക്കി. ചിറയിന്‍കീഴ് വലിയകടയ്ക്ക് സമീപം പടിപ്പുറത്ത് ബിഷു പ്രകാശിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന മുട്ടക്കോഴികളെയാണ് കഴിഞ്ഞദിവസം രാത്രി കോഴിക്കൂട് തകര്‍ത്ത് തെരുവുനായ്ക്കള്‍ കൊന്നത്.

അർധരാത്രിയാണ് കൂട് തകര്‍ത്തത്. എട്ട് മാസം പ്രായമുള്ള 35 കോഴികളെ നഷ്ടമായി. 25 കോഴികളെ കൊന്ന് കൂട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും പത്തെണ്ണത്തെ എടുത്തുകൊണ്ട് പോകുകയും ചെയ്തു. വീടിനോട് ചേര്‍ന്ന കമ്പിവലയ്ക്കുള്ളിലാണ് കോഴികളെ വളര്‍ത്തിയിരുന്നത്. കമ്പിവല കടിച്ചുമുറിച്ച് കൂടിനുള്ളില്‍ കയറിയാണ് കോഴികളെ കൊന്നത്.

ഗ്രാമശ്രീ ഇനത്തിലുളള മുട്ടക്കോഴികളാണ് നഷ്ടമായത്. 20,000 രൂപയുടെ നഷ്ടം സംഭവിച്ചു. പകല്‍സമയത്തും കോഴിക്കൂട്ടില്‍ കൊന്നുപേക്ഷിച്ച കോഴികളെ എടുക്കാന്‍ നായ്ക്കള്‍ എത്തിയിരുന്നു. ഇവയെ ഭയത്തോടെയാണ് വീട്ടുടമ തുരത്തിയത്. ചിറയിന്‍കീഴ് കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റാണ് ബിഷുപ്രകാശ്. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.

Tags:    
News Summary - Stray dogs killed 35 chickens by breaking the nest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.