ആറ്റിങ്ങല്‍: വേനൽ കടുത്തതോടെ വാമനപുരം നദി വറ്റി; ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം പ്രതിസന്ധിയിലേക്ക്. വാമനപുരംനദിയിൽ പൂവൻപാറ ചെക്ക് ഡാമിന് സമീപം നദി വറ്റിയ നിലയിലാണ്. കായലില്‍ നിന്നുള്ള ഉപ്പുവെള്ളം നദീജലവുമായി കലരുന്നത് തടയണ നിര്‍മിച്ചത്.
2.7 മീറ്ററാണ് ഉയരം. വേനൽ ആരംഭിച്ചപ്പോൾ താൽക്കാലികമായി ഒരു മീറ്റർ കൂടി ഉയരം കൂട്ടിയിരുന്നു. കൂടുതല്‍ വെള്ളം സംഭരിച്ചുനിര്ത്താനായാണിത്. തടയണക്ക് കിഴക്ക് ഭാഗത്ത് നദി വറ്റി തറയിലെ പാറകൾ ദൃശ്യമായി. പടിഞ്ഞാറുവശത്ത് ഒന്നര മീറ്ററോളം ഉയരത്തിൽ ജലമുണ്ട്. ഇത് കടൽജലമായതിനാൽ ഭക്ഷ്യയോഗ്യമല്ല.
ജലഅതോറിറ്റിയുടെ ഒരു ഡസനിലേറെ പദ്ധതികള്‍ വാമനപുരം നദി കേന്ദ്രീകരിച്ചുണ്ട്. ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍, കഴക്കൂട്ടം, കഠിനംകുളം മേഖലകളിലെല്ലാം ശുദ്ധജലത്തിന് ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്. നദിയില്‍ അയിലം മുതല്‍ പൂവമ്പാറ വരെ ഭാഗത്തായാണ് പമ്പിങ് കിണറുകള്‍. നദിയില്‍നിന്ന് ശേഖരിക്കുന്ന ജലം വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ശുദ്ധീകരണ പ്ലാന്റുകളിലെത്തിച്ച് ശുദ്ധീകരിച്ച് സംഭരണികളിലേക്ക് മാറ്റും.
തുടര്‍ന്നാണ് പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്നത്. നദിയിലെ നീരൊഴുക്ക് നിലച്ചതോടെ ജലവിതരണ നിയന്ത്രണം ജലഅതോറിറ്റി പരിഗണിക്കുന്നുണ്ട്. പമ്പിങ് കിണറുകളില്‍ നിന്നുള്ള ജലശേഖരണം പൂർണമായി നടക്കുന്നില്ല. നീരൊഴുക്ക് നിലച്ചതിനാൽ പമ്പിങ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പമ്പിങ് കിണറുകൾ വറ്റുന്നു. ജല ജീവൻ മിഷൻ കൂടി വന്നതോടെ ഉപഭോക്താക്കളുടെ എണ്ണം മൂന്നിരട്ടിയായിട്ടും ജലശേഖരണ സ്രോതസ്സ് വാമനപുരംനദി മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.