ആറ്റിങ്ങൽ: 2016 ആഗസ്റ്റിൽ വെൽഫെയർ പാർട്ടി കല്ലടത്തണ്ണിയിൽ നടത്തിയ ഭൂസമരത്തിനെതിരെ പള്ളിക്കൽ പൊലീസ് എടുത്ത കേസിൽ സമരപ്രവർത്തക അനിതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതി വിധി പുറപ്പെടുവിച്ചു.
ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് സമരപ്രവർത്തകരാണ് സർക്കാർ ഭൂമിയിൽ കുടിൽ കെട്ടി സമരം നടത്തിയത്.
ഇതിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് എടുത്ത കേസിലാണ് വെറുതെ വിട്ടുകൊണ്ട് കോടതി വിധി പുറപ്പെടുവിച്ചത്. സമരപ്രവർത്തകർക്ക് വേണ്ടി അഡ്വക്കേറ്റ് അലി സവാദ് കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.