ആറ്റിങ്ങൽ: വലിയകുന്നിലെ താലൂക്കാശുപത്രി കെട്ടിടത്തിന്റെ മേൽക്കൂരയുടെ സീലിങ് അടർന്നു വീണു. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തിയിലായി. ആശുപത്രിയിൽ ഐ.പി ബ്ലോക്കിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ രോഗിയുടെ കൂട്ടിരിപ്പുകാരി ആറ്റിങ്ങൽ സ്വദേശിനിയായ വീട്ടമ്മയുടെ ദേഹത്താണ് സീലിങ് അടർന്ന് പതിച്ചത്. ഇവർ ശൗചാലയത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
വിവരം അറിഞ്ഞ ഉടൻ ജീവനക്കാർ എത്തി അടർന്നു വീണ ഭാഗം നീക്കം ചെയ്തു. നഗരസഭ അധികൃതരുടെ സമ്മർദത്തെതുടർന്ന് ദേഹത്ത് സീലിങ് വീണ വീട്ടമ്മ പരാതിയിൽനിന്ന് പിന്മാറി. ഓരോ ദിവസവും കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളായി സീലിങ് അടർന്നു വീണുകൊണ്ടിരിക്കുകയാണ്. സമീപ കാലത്താണ് ഇവിടെ അറ്റകുറ്റപ്പണി നടത്തിയത്.
നിർമാണത്തിലെ നിലവാരമില്ലായ്മടക്കം കെട്ടിടം ദുർബലമാവാൻ കാരണമായിട്ടുണ്ട്. ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് നിർമിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.