ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത് കല്ലിന്‍മൂട് വാർഡിൽ വനിത ശിശു വികസന വകുപ്പിന്റെ നിർദേശപ്രകാരം പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യമുയർത്തി വനിതകളുടെ നേതൃത്വത്തിൽ രാത്രി നടത്തം നടത്തി.
ഇളമ്പ ജങ്ഷൻ മുതൽ കല്ലിന്‍മൂട് ജങ്ഷൻവരെ സംഘടിപ്പിച്ച കൂട്ട നടത്തത്തിൽ സമൂഹത്തിലെ വിവിധ മേഖലയിലെ വനിതകൾ പങ്കെടുത്തു. ഇളമ്പ ജങ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പള്ളിയറ ശശി ഉദ്ഘാടനം ചെയ്തു.
അംഗങ്ങളായ പൂവണത്തുംമൂട് മണികണ്ഠൻ, രമ്യ, ബിന്ദു, അംഗൻവാടി വർക്കർ റീജ പ്രശീലൻ, ഹെൽപ്പർ മഞ്ചു, സി.ഡി.എസ് രമ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.