ആറ്റിങ്ങല്‍: മോഷണക്കേസില്‍ പിടിയിലായി വര്‍ക്കല അകത്തുമുറിയിലെ ജയില്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം പുത്തന്‍കുളം നന്ദുഭവനില്‍ തീെവട്ടി ബാബു എന്ന ബാബുവിനെ (61) ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടി.കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടയില്‍ പിടിയിലായി റിമാൻഡില്‍ കഴിയവെയാണ് കൊറോണ നിരീക്ഷണകേന്ദ്രത്തില്‍ ഇയാളും ഫോര്‍ട്ട് പൊലീസ് പിടിച്ച മറ്റൊരു മോഷണക്കേസ് പ്രതിയായ മാക്കാന് വിഷ്ണുവും രക്ഷപ്പെട്ടത്.
ഇയാളോടൊപ്പം തടവുചാടിയ വിഷ്ണുവിനെ ഇതുവരെ പിടികൂടാനായില്ല. രക്ഷപ്പെട്ടശേഷം കോട്ടയം ജില്ലയിലും സംസ്ഥാനത്ത് വിവിധയിടങ്ങളിലും ഇയാള്‍ വ്യാപകമോഷണം നടത്തി. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ തലപ്പാറയില്‍നിന്ന് മോഷ്ടിച്ച ഇരുചക്രവാഹനവുമായാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലാകുന്നത്. പൊന്‍കുന്നം പൊലീസ് സ്റ്റേഷന് പരിധിയില്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയതും മറ്റൊരു വാഹനം മോഷണം ചെയ്തതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. തടവുചാടിയശേഷം വിവിധയിടങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ഇയാളെ സംശയിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്താകെ നൂറിലധികം മോഷണക്കേസുകളിലെ പ്രതിയാണ് തീെവട്ടി ബാബു.
കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥെൻറ ഇരുചക്രവാഹനവും ഇയാള്‍ മോഷ്ടിച്ചിരുന്നു. ആ വാഹനവും അന്വേഷണസംഘം കണ്ടെടുത്തു.തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തില്‍ പള്ളിക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അജി ജി.നാഥ്, വര്‍ക്കല പൊലീസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, പ്രത്യേക അന്വേഷണസംഘത്തിലെ സബ് ഇന്‍സ്പെക്ടര്‍ ഫിറോസ്ഖാന്, എ.എസ്.ഐമാരായ ബി. ദിലീപ്, ജി. ബാബു, ആര്. ബിജുകുമാര്‍, സി.പി.ഒ ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.