representative image

വക്കത്ത് മൂന്നുപേർക്ക് നായുടെ കടിയേറ്റു

ആറ്റിങ്ങൽ: വക്കത്ത് വളർത്തുനായുടെ ആക്രമണത്തിൽ അച്ഛനും മകളുമടക്കം മൂന്നുപേർക്ക് കടിയേറ്റു. വക്കം പണയിൽക്കടവിൽ കയറ്റുവിളാകത്ത് അജിത്തും മക്കളും സ്കൂട്ടറിൽ വീടിനടുത്തുള്ള അംഗൻവാടിയിലേക്ക് പോകുമ്പോഴാണ് നായ് ആക്രമിച്ചത്.

മൂത്ത മകളെ ആക്രമിക്കാൻ ശ്രമിച്ച നായെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് അജിത്തിനും ഇളയ മകൾ അഞ്ചര വയസ്സുകാരി ശ്രീബാലക്കും കടിയേറ്റത്. ശ്രീബാലക്ക് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. അജിത്തിന് കൈക്കാണ് കടിയേറ്റത്. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നാലെ വീട്ടുമുറ്റത്ത് നിന്ന മറ്റൊരു സ്ത്രീയെയും നായ് കടിച്ചു. വക്കം കുരുപ്പന്റെ പണയിൽ ബിസ്മി മൻസിലിൽ അസുമാബീവി (56)ക്കാണ് കടിയേറ്റത്. അവരുടെ ദേഹത്ത് പല ഭാഗത്തായി കടിയേറ്റു. അംഗൻവാടിക്ക് സമീപമുള്ള ഒരു വീട്ടിലെ വളർത്തുനായാണ് ആക്രമിച്ചത്.

കുറച്ചു ദിവസം മുമ്പ് വളർത്തുനായ് ആ വീട്ടിലെ കുട്ടിെയയും കടിച്ചു പരിക്കേൽപ്പിച്ചിരുന്നതയി നാട്ടുകാർ പറഞ്ഞു. ഉപദ്രവകാരിയായ നായെ അഴിച്ചുവിടുന്നതിനെതിരെ നാട്ടുകാർ പരാതിപ്പെട്ടു.

Tags:    
News Summary - Three people were bitten by dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.