ആറ്റിങ്ങൽ: ക്രിസ്മസ് ആഘോഷ നിറവിൽ നാട്. വ്യത്യസ്ത പരിപാടികളോടെ വിവിധ സംഘടനകളും സ്ഥാപനങ്ങളും ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ആറ്റിങ്ങൽ ബാർ അസോസിയേഷൻ കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലെ ജഡ്ജി വൈ.ടി. ഷെറിൻ ഉദ്ഘാടനം നിർവഹിച്ചു. ജുഡീഷ്യൽ ഓഫിസർമാരായ സബാ ഉസ്മാൻ, എച്ച്. ജവഹർ എന്നിവർ സംസാരിച്ചു.
ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്. ബെൻസി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ് വി.എൽ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. ലിഷ രാജ് ആർ, ട്രഷറർ അഡ്വ. മംഗലാപുരം എസ്. ഷിബു, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മിഥുൻ മങ്കാട്ട്, അഡ്വ. അതുല്യ എ.എസ്, അഡ്വ. ദിവ്യ ബി എന്നിവർ പങ്കെടുത്തു.
കല്ലിൻമൂട് അംഗൻവാടിയിൽ ക്രിസ്മമസ് ആഘോഷം സംഘടിപ്പിച്ചു. വാർഡ് മെംബർ പൂവണത്തുംമൂട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ റീജ പ്രശീലൻ, വാർഡ് സമിതി ഭാരവാഹികളായ സബീന, തങ്കമണി, സിന്ധു തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾ പരസ്പരം ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി. കേക്കു മുറിച്ചും, മധുരം നൽകിയും പുൽക്കൂട് ഒരുക്കിയും ആഘോഷം ഗംഭീരമാക്കി.
ചാത്തമ്പാറ കെ.ടി.സി.ടി കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിന്റെ ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ കരുണാലയത്തിലെ ഭിന്നശേഷിക്കാരായ അന്തേവാസികളെ സന്ദർശിച്ചു. കരുണാലയത്തിലെ ആഘോഷ പരിപാടികൾ ചെയർമാൻ സജീർ ഖാൻ ഉദ്ഘാടനം ചെയ്തു. കൺവീനർ നഹാസ് ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നു. അന്തേവാസികൾക്ക് ക്രിസ്മസ് കേക്ക്, മിഠായികൾ എന്നിവ വിതരണം ചെയ്തു. പ്രിൻസിപ്പൽ അഷറഫ് പേരിലക്കോട്, ഡി.എച്ച്.ഐ വിഭാഗം പ്രിൻസിപ്പൽ അഷറഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.