ആറ്റിങ്ങല്‍: യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (ആല്‍ബി-21), കിഴുവിലം മാമം താലോലം വീട്ടില്‍ അഭിഷേക് (18) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ഇവർ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് കടന്ന ഇവര്‍ കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. ഈ കേസില്‍ ഇതുവരെ ഒമ്പത് പ്രതികൾ അറസ്റ്റിലായി.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇടയ്ക്കോട് ഊരുപൊയ്ക വലിയവിളവീട്ടില്‍ എം. പ്രണവ് (തുമ്പിടി-29), ഇടയ്ക്കോട് ഊരുപൊയ്ക വലിയവിളപുത്തന്‍വീട്ടില്‍ വി. ശ്രീജിത്ത് (ജിത്തു-28) എന്നിവരെ 21ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഇനി നാല് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.