ആറ്റിങ്ങൽ: നാട്ടിൻപുറത്തിന്റെ നേട്ടങ്ങൾ രേഖപ്പെടുത്താൻ െറക്കോഡ് ബുക്കുമായി വക്കം ഗവ. എച്ച്.എസ്.എസ്. കേരള ചരിത്രത്തിലാദ്യമായാണ് പൊതുവിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ വ്യത്യസ്ത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അത് രേഖപ്പെടുത്താൻ ചരിത്രബുക്ക് കൂടി സജ്ജമാക്കുന്നത്.
വക്കം ബുക്ക് ഓഫ് റെക്കോഡ്സ് എന്ന പേരിൽ വക്കം ഗവ. എച്ച്.എസ്.എസ് എസ്.പി.സി യൂനിറ്റാണ് പദ്ധതി നടപ്പാക്കുന്നത്. റെക്കോഡ് ബുക്ക് ജാതി-മത-വർണ-വർഗ വിവേചനങ്ങൾക്ക് അതീതവും സാമ്പത്തിക താൽപര്യങ്ങളില്ലാത്തതുമാണ്. നിശ്ചയദാർഢ്യമുള്ള ഏതൊരു വിദ്യാർഥിക്കും തങ്ങളുടെ മികവ് പ്രകടിപ്പിച്ച് ബുക്കിൽ അവരുടെ പേരുകൾ എഴുതിച്ചേർക്കാം.
വക്കം സ്കൂളിലെ അധ്യാപകനും സി.പി.ഒയുമായ സൗദീഷ് തമ്പിയാണ് ഇതിന് നേതൃത്വം നൽകുന്നത്. എച്ച്.എസ് വിഭാഗത്തിൽനിന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി നബിൻഷാ സ്കിപ്പിങ് റോപ്പിൽ ഒരു മിനിറ്റ് കൊണ്ട് 125 തവണ ചെയ്ത് വക്കം ബുക്ക് ഓഫ് റെക്കോഡ്സിൽ ആദ്യ പേരുകാരനായി.
വക്കം ബുക്ക് ഓഫ് റെക്കോഡ്സ് പ്രകാശനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് മഞ്ജു മോൻ അധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ എസ്.ഐ സജിത്ത്, എച്ച്.എം ബിന്ദു സി.എസ്, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷീല കുമാരി, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിനിമോൾ, സി.പി.ഒ സൗദീഷ് തമ്പി, എ.സി.പി.ഒ പൂജ, വിമൽ ദാസ്, എസ്.പി.സി പി.ടി.എ പ്രസിഡൻറ് അശോക്, പി.ടി.എ-എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.