കയർത്തൊഴിലാളികളുടെ കൂലി മൂന്നിരട്ടി ആക്കിയ മന്ത്രി

ആ​റ്റി​ങ്ങ​ൽ: കൂ​ലി വ​ർ​ധ​ന പ​ല​പ്പോ​ഴാ​യി പ​ല മേ​ഖ​ല​ക​ളി​ലും ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, നി​ല​വി​ലു​ള്ള കൂ​ലി മൂ​ന്നി​ര​ട്ടി ആ​യി വ​ർ​ധി​പ്പി​ച്ച ച​രി​ത്രം ഒ​ന്നേ​യു​ള്ളൂ; അ​തും ക​യ​ർ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്. വ​ക്കം പു​രു​ഷോ​ത്ത​മ​ൻ എ​ന്ന തൊ​ഴി​ൽ മ​ന്ത്രി ആ​ണ് ഇ​തു ന​ട​പ്പാ​ക്കി​യ​ത്. 1972 ൽ ​ആ​ണ് സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ക​യ​ർ മേ​ഖ​ല​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന വ​ക്കം പു​രു​ഷോ​ത്ത​മ​ന് ഈ ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ട​റി​യാം. അ​തി​നാ​ൽ​ത​ന്നെ ക​യ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി അ​ദ്ദേ​ഹം നി​ല​കൊ​ണ്ടു. അ​ച്യു​ത മേ​നോ​ൻ മ​ന്ത്രി​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് ആ​ദ്യം ഭ​ര​ണ​ത്തി​ൽ​നി​ന്നു മാ​റി നി​ന്നെ​ങ്കി​ലും ര​ണ്ടാ​മ​ത് ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി ആ​യി. അ​തോ​ടെ​യാ​ണ് വ​ക്കം തൊ​ഴി​ൽ മ​ന്ത്രി​യാ​യ​ത്. ക​യ​ർ മേ​ഖ​ല​യി​ൽ മ​ത്സ​രി​ച്ച്​ സ​മ​രം ചെ​യ്തി​രു​ന്ന യൂ​നി​യ​നു​ക​ളെ ഒ​രു​മി​പ്പി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി ഉ​ണ്ടാ​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് സ​ജ്ജ​മാ​ക്ക​പ്പെ​ട്ട സ​മ​ര​സ​മി​തി കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഈ ​സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന്​ അ​ന്ന​ത്തെ മ​ന്ത്രി ആ​യ വ​ക്കം പു​രു​ഷോ​ത്ത​മ​ൻ കൂ​ലി വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചു. 1.25 രൂ​പ ആ​യി​രു​ന്ന കൂ​ലി 3.30 ആ​ക്കി വ​ർ​ധി​പ്പി​ക്കും എ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. തൊ​ഴി​ലാ​ളി​ക​ളെ ഇ​തു ഞെ​ട്ടി​ച്ചു.

വെ​റും പ്ര​ഖ്യാ​പ​നം മാ​ത്രം ആ​കും എ​ന്ന് ക​രു​തി​യ​വ​ർ​ക്ക് മു​ന്നി​ൽ ഒ​ന്നു കൂ​ടി വ​ക്കം പ​റ​ഞ്ഞു - ഇ​തു ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഒ​രു മു​ഴം ക​യ​റി​ൽ തൂ​ങ്ങി മ​രി​ക്കും എ​ന്ന്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ത്ത​ര​വി​റ​ങ്ങി. കൂ​ലി വ​ർ​ധ​ന ന​ട​പ്പാ​യി. ക​യ​ർ​തൊ​ഴി​ലാ​ളി സ​മ​ര​ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന സം​ഭ​വ​മാ​യി​രു​ന്നു ഇ​ത്. ഇ​തേ കാ​ല​യ​ള​വി​ൽ​ത​ന്നെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും സ​മാ​ന രീ​തി​യി​ൽ ഉ​ള്ള ഇ​ട​പെ​ട​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യി​ട്ടു​ണ്ട്. കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. ഭൂ​വു​ട​മ​ക​ൾ ഇ​തു നി​ര​സി​ക്കു​ക​യും കാ​യ​ൽ നി​ല​ങ്ങ​ൾ ത​രി​ശി​ടു​ക​യും ചെ​യ്തു. 

Tags:    
News Summary - Vakkam Purushottaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.