പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ലെ വ​യോ​മ​ധു​രം പ​ദ്ധ​തി വി. ​ശ​ശി എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വയോമധുരം പദ്ധതിക്ക് പോത്തൻകോട് തുടക്കം

ആറ്റിങ്ങൽ: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ 60 വയസ്സിനുമുകളിലുള്ള പ്രമേഹരോഗബാധിതർക്ക് സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്യുന്ന 'വയോമധുരം' പദ്ധതി വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 36.50 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെയും എൻ.സി.ഡി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ നിർദേശിച്ച അളവിലുള്ള ഇൻസുലിൻ ഓരോ മാസത്തേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈലജ ബീഗം ഇൻസുലിൻ രോഗികൾക്ക് വിതരണം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരും പങ്കാളികളായി.

Tags:    
News Summary - Vayomadhuram project started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.