ആറ്റിങ്ങല്‍: വാഹനമോഷണക്കേസിലെ രണ്ട് പ്രതികളെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം ഉമയനല്ലൂര്‍ ആന്‍സി മന്‍സിലില്‍ ഷൈന്‍(34), മലയന്‍കീഴ് തച്ചോട്ടുകാവ് ഗ്രേസ് വീട്ടില്‍ രഞ്ജിത്ത്( 43) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ആദ്യം ഇളമ്പ അരുണോദയത്തില്‍ ശ്യാംകുമാറിെൻറ ഉടമസ്ഥതയില്‍ ഉള്ള ബുള്ളറ്റ് മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച ബുള്ളറ്റ് ഇവരില്‍ നിന്നു കണ്ടെടുത്തു.
കണ്ണൂര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ 2011 ല്‍ നടന്ന മോഷണക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവരാണ് പ്രതികള്‍. മോഷണത്തിന് ശേഷം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ വാടകക്ക് താമസിച്ച് വരുകയായിരുന്നു. നിലവില്‍ കൊല്ലം പൂവറ്റൂര്‍ ഭാഗത്താണ് ഇവര്‍ വാടകക്ക് താമസിച്ചിരുന്നത്.
ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി.വി. ദിപിന്, സബ് ഇന്‍സ്പെക്ടര്‍ എസ്. സനൂജ്, പ്രത്യേക അന്വേഷണ സംഘത്തിലെ സബ് ഇന്‍സ്പെക്ടര്‍ ഫിറോസ് ഖാന്, എ.എസ്.ഐ മാരായ ബി.ദിലീപ്, ആര്. ബിജുകുമാര്‍, പ്രദീപ്, ബാലു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.