ആറ്റിങ്ങൽ: യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ പഞ്ചായത്ത് ഭാരവാഹികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം ഗ്രാമ പഞ്ചായത്താഫിസിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധസമരം സി.പി.എം വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വക്കം വേലിയ്ക്കകത്ത് വീട്ടിൽ ജോജിയെയാണ് കഴിഞ്ഞദിവസം എറിഞ്ഞുവീഴ്ത്തി കാൽ തല്ലിയൊടിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ഈ സംഘത്തിലുണ്ടായിരുന്നതായാണ് പരാതി. ജോജിയുടെ പിതാവിെൻറ പരാതിയിൽ കടയ്ക്കാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
വക്കം ആങ്ങാവിള വീട്ടിൽ കൈലാസ് ഭവനിൽ താമസമുള്ള വൃദ്ധമാതാവിനെ വൃദ്ധസദനത്തിലേക്ക് നിർബന്ധിച്ച് മാറ്റി അവരുടെ പേരിലുള്ള എട്ട് സെൻറ് വസ്തുവും വീടും തട്ടിയെടുക്കാൻ ശ്രമിക്കുകയും അതിന് തടസ്സം നിൽക്കുന്ന മകൾ സുമിയെ കൈയേറ്റം ചെയ്തെന്നുള്ള മകളുടെ പരാതിയിന്മേൽ ഒമ്പതാം വാർഡ് മെംബർ അരുൺ രണ്ടാം പ്രതിയായും കടയ്ക്കാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവങ്ങളിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അക്രമികളായ ഇവർക്ക് പഞ്ചായേത്താഫിസിൽ പ്രവേശനം നിഷേധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
പ്രതിഷേധസമരത്തിന് ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എസ്. സജീവ്, ഏരിയാ കമ്മിറ്റിയംഗം വീണ വിശ്വനാഥൻ, മേഖല ട്രഷറർ ബി. നിഷാൻ, മേഖല കമ്മിറ്റിയംഗങ്ങളായ ശങ്കരനാരായണൻ, അനസ് കായൽവാരം, ദേവീബാബു, ബിനു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.