അവനവഞ്ചേരി രാജു ക്ഷീര കർഷകന് വൈക്കോലുമായി പോകുന്നു

പട്ടിണിയിലായ പശുക്കൾക്ക് തീറ്റയുമായി വാർഡ് കൗൺസിലർ

ആറ്റിങ്ങൽ: ക്ഷീര കർഷകന് കോവിഡ് ബാധിച്ചതോടെ പട്ടിണിയിലായ വളർത്തുപശുക്കൾക്ക് തീറ്റയുമായി വാർഡ് കൗൺസിലർ. ആറ്റിങ്ങൽ ഗ്രാമത്തുംമുക്ക് കിളിതട്ട്മുക്ക്​ സ്വദേശിയുടെ പശുക്കൾക്കാണ് തീറ്റ എത്തിച്ചത്. ഇദ്ദേഹത്തിന് അഞ്ച്​ പശുക്കളാണുള്ളത്.

എല്ലാദിവസവും ഇദ്ദേഹം നേരിട്ട് പോയാണ് പശുക്കൾക്ക് പുല്ല് ശേഖരിച്ച് വരുന്നത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ അതിന്​ സാധിക്കാതെ വന്നു. വാർഡ് കൗൺസിലറും നഗരസഭ പൊതുമരാമത്ത്​ സ്ഥിരംസമിതി ചെയർമാനുമായ അവനവഞ്ചേരി രാജുവിനെ വിവരം അറിയിച്ചു.

ആരെയെങ്കിലും കൊണ്ട് പച്ചപ്പുല്ലോ, വൈക്കോലോ ശേഖരിച്ച് നൽകുവാൻ കഴിയുമോ എന്നാണ് തിരക്കിയത്. എന്നാൽ കൗൺസിലർ തന്നെ ഇത് ഏറ്റെടുത്തു. 

Tags:    
News Summary - Ward Councilor with fodder for hungry cows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.