ആറ്റിങ്ങൽ: മാലിന്യനീക്കം വൈകുന്നു, റോഡുകൾ തെരുവ് നായ്ക്കൾ കൈയടക്കുന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേന വഴി വീടുകളിൽനിന്ന് സംഭരിക്കുന്ന മാലിന്യമാണ് യഥാസമയം സംഭരണകേന്ദ്രങ്ങളിൽ എത്തിക്കാതെ ചാക്കുകളിലാക്കി മാസങ്ങളോളം വാഹനഗതാഗതമുള്ള പാതയോരങ്ങളിൽ വെക്കുന്നത്.
പല ഭാഗത്തും ഇത് തെരുവുനായ്ക്കൾ കടിച്ചുവലിച്ച് പ്രദേശമാകെ വ്യാപിപ്പിക്കും. ചിരിമൂല കൊള്ളഴികം റോഡിന്റെ ഇരുവശങ്ങളിൽ ഇത്തരത്തിൽ മാലിന്യചാക്കുകൾ അട്ടിെവച്ചിരിക്കുന്നത് വാഹനഗതാഗതത്തിന് തടസ്സമാകുന്നതിനൊപ്പം തെരുവുനായ്ക്കൾ തമ്പടിക്കുന്നതിനും കാരണമാകുന്നു. ഇവിടെ നായ്ക്കളെയിടിച്ച് ഒട്ടനവധി ഇരുചക്രവാഹനാപകടങ്ങളും ഉണ്ടായി.
പ്രദേശത്ത് തെരുവുനായ്ക്കൾ സ്കൂൾ വിദ്യാർഥികൾക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് കടയ്ക്കാവൂർ അശോകൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.